കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും!

ബോളിവുഡിലെ വിവാദ താരം രാഖി സാവന്ത് വിവാഹിതയാകുന്നു. ഇന്റര്‍നെറ്റ് സെന്‍സേഷന്‍ താരമായ ദീപക് കലാല്‍ ആണ് വരന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാഖി വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ഡിസംബര്‍ 31 ന് ലോസ് ആഞ്ചലസില്‍ വച്ചാണ് വിവാഹം.

കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച്‌ വിവാഹവും രാഖി വിവാദമാക്കി. രാഖി കന്യകയാണെന്ന സർട്ടിഫിക്കറ്റ് ഇൻസ്റ്റഗ്രാമിലൂടെ ദീപക് കലാൽ ആണ് ഷെയർ ചെയ്തത്. അതുപോലെ ദീപകിന്റെ സർട്ടിഫിക്കറ്റും ഒപ്പമുണ്ട്. ഇത്തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു. ബോളിവുഡിലെ എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുമെന്നും രാഖി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top