ഹിമാലയൻ മേഖലയിൽ അതിശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകർ

chances of massive earthquake in himalayan region

ഹിമാലയൻ മേഖലയിൽ അതിശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകർ. റിക്ടർസ്‌കെയിൽ 8.5ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ബെംഗളൂരുവിലെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ഭൂകമ്പ ശാസ്തജ്ഞൻ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നിൽ.
നേപ്പാളിൽ സ്ഥിതിചെയ്യുന്ന മോഹന ഖോല, നേപ്പാൾ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചോർഗാലിയ എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടന്നത്. ജിയോളജിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More