അമ്മയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ല; മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

father threw elder daughter off terrace

അമ്മയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവാതെ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. അമ്പത്തിരണ്ടുകാരനായ മകനാണ് എൺപതുവയസ്സുകാരിയായ അമ്മയെ കഴുത്തറത്ത്് കൊലപ്പെുത്തിയത്. മുംബൈയിലാണ് സംഭവം.

അമ്പത്തിരണ്ടുകാരനായ യോഗേഷ് ഷേണായിയാണ് അമ്മ ലളിത ഷേണായിയെ കൊലപ്പെടുത്തിയത്. മകൻ ചികിത്സാ കാര്യങ്ങളിൽ അവഗണന കാണിക്കുന്നെന്ന് അമ്മ സ്ഥിരമായി പരാതിപ്പെടാറുണ്ടായിരുന്നു.

തുച്ഛമായ ശമ്പളത്തിന് മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു യോഗേഷ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top