പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണം; നടപടികളുമായി ദേശീയ വനിതാ കമ്മീഷന്‍ മുന്നോട്ട്

പി.കെ ശശിക്കെതിരായി നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍. സ്വമേധയാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാനും കേസ് കൊടുക്കാനും അവകാശമുണ്ട്. അത് പരാതിക്കാരിയാണ് ചെയ്യേണ്ടത്. ശശിക്കെതിരായ കേസില്‍ ഡിജിപി ഇതുവരെയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും രേഖാ ശര്‍മ കുറ്റപ്പെടുത്തി. അതേസമയം, പരാതിക്കാരിക്ക് ദേശീയ വനിതാ കമ്മീഷനെ നേരിട്ട് ബന്ധപ്പെടാനും പരാതി നല്‍കാനും എപ്പോള്‍ വേണമെങ്കിലും സാധിക്കുമെന്നും രേഖാ ശര്‍മ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top