ബ്രൂവറി അനുമതിയിൽ പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്; മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയയെും പ്രതിയാക്കണമെന്ന് ആവശ്യം

Ramesh Chennithala 1

ബ്രൂവറി അനുമതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിലേക്ക്. ചെന്നിത്തല വിജിലൻസ് കോടതിയിൽ നേരിട്ടെത്തി ഹർജി നൽകും. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയയെും പ്രതിയാക്കണമെന്നാണ് ആവശ്യം. കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന് ആവശ്യപ്പെടും.

നേരത്തെ പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്‌സൈസ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനായി മാനദണ്ഡങ്ങൾ തയ്യാറാക്കിയ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top