ബിജെപി എംപിമാരുടെ സംഘം ഇന്ന് കൊച്ചിയിൽ എത്തും

case against bjp leaders

ബിജെപി എംപിമാരുടെ സംഘം ഇന്ന് കൊച്ചിയിൽ എത്തും. സരോജ് പാണ്ഡേ, പ്ലഹ്‌ളാദ് ജോഷി, വിനോദ് ശങ്കർ, നളിൻകുമാർ കട്ടീൽ എന്നിവരാണ് സംഘത്തിൽ. ബിജെപി കോർ കമ്മിറ്റിയിൽ പങ്കെടുക്കുന്ന സംഘം ശബരിമല കർമസമിതി, ഗവർണർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പോലീസ് അതിക്രമത്തിന് ഇരയായവർ, പന്തളം രാജകുടുംബം, കെ.സുരേന്ദ്രൻ എന്നിവരെയും സംഘം സന്ദർശിക്കും. ബിജെപി സെക്രട്ടേറിയറ്റ് ഉപരോധം, എൻഡിഎ യോഗം എന്നിവയിൽ പങ്കെടുത്ത ശേഷം സംഘം മടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top