തവിഞ്ഞാലിലെ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പ് പുറത്ത്, പ്രതിഷേധം ശക്തം

തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ അനില്‍ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത് .ബാങ്ക് പ്രസിഡന്റും, സിപിഐഎം നേതാവുമായ പി വാസുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തുകളിലുള്ളത്.   അനില്‍ രക്തം കൊണ്ട് ഒപ്പിട്ട നിലയിലാണ് എല്ലാ കത്തുകളും. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ജനകീയ സമിതിയെന്നപേരില്‍ അമ്പതോളം ആളുകള്‍ തലപ്പുഴയില്‍ പ്രകടനം നടത്തുകയും വാസുവിന്റെ വീടിന് നേരെ കല്ലെറിയുകയും ചെയ്തു. കണ്ടാലറിയുന്ന ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പത്ത് ലക്ഷത്തോളം രൂപ ബാങ്കിലെ ബാങ്കില്‍ അടക്കേണ്ടിയിരുന്നെന്നും. എന്നാല്‍ ഓഫീസര്‍ ചെക്ക് നല്‍കിയെങ്കിലും സുനീഷും സെക്രട്ടറിയും ചേര്‍ന്ന് ഈ പണം മറ്റൊരു രീതിയില്‍ വകമാറ്റുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഇതിന്റെ പലിശയെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ തന്നെക്കൊണ്ട് അടപ്പിച്ചെന്നുമെല്ലാം കത്തിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top