താരങ്ങളാൽ നിറഞ്ഞ് അർജുൻ അശോകന്റെ വിവാഹ സൽക്കാര വിരുന്ന്; ചിത്രങ്ങൾ

arjun ashokam wedding reception

ഹരിശ്രീ അശോകന്റെ മകനും നടനുമായി അർജുൻ അശോകൻ വിവാഹിതനായി. ഇന്നലെയായിരുന്നു വിവാഹം. താരത്തിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങൾ വിരുന്നിൽ പങ്കെടുത്തു.

ഇന്നലെ ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. കൊച്ചി തമ്മനം സ്വദേശിയായ നിഖിതയാണ് വധു. ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ എൻജിനീയറാണ് നിഖിത.

ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top