‘മുഖ്യമന്ത്രിയുടെ നിലപാടുകളാണ് കേരളത്തിലെ പ്രശ്‌നം’; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

ramesh chennithala

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് കേരളത്തിലെ നിലവിലെ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ പൊളിയുമെന്ന് കണ്ടതിന്റെ വെപ്രാളമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. വനിതാ മതില്‍ പൊളിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ജനങ്ങള്‍ അത് പൊളിക്കുമെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രി അത് വളച്ചൊടിക്കുകയായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ വനിതാ മതില്‍ തന്നെ പൊളിയാനുള്ള സാധ്യതകളാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Read More: ‘വനിതാ മതില്‍’ പൊതുവികാരം; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിലെ എല്ലാ നവോത്ഥാന പോരാട്ടങ്ങള്‍ക്കും തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. അതിന്റെയെല്ലാം നേട്ടം ചുളുവില്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ മുഖ്യമന്ത്രി നടത്തുന്നത്. നവോത്ഥാന പോരാട്ടങ്ങളുടെ യാതൊരു അവകാശവും ഇല്ലാത്ത പാര്‍ട്ടിയാണ് മുഖ്യമന്ത്രിയുടെ സിപിഎം എന്നും ചെന്നിത്തല പറഞ്ഞു. ഹിന്ദു സംഘടനകളെ മാത്രം വിളിച്ച് നവോത്ഥാന സമ്മേളനം നടത്തുന്നത് ചരിത്രത്തെ വളച്ചൊടിക്കാനാണ്. ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളും നവോത്ഥാന പോരാട്ടങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി അതിനെയെല്ലാം തമസ്‌കരിക്കുന്നു. മുഖ്യമന്ത്രി തരംതാണ നിലപാടാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read More: ‘പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; വനിതാ മതിലിനെ പരിഹസിച്ച് ചെന്നിത്തല

താന്‍ ജാതി സംഘടനകളെ അവഹേളിച്ച് സംസാരിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അസംബന്ധമാണ്. സി.പി സുഗതനെ പോലെയുള്ള എടുക്കാചരക്കുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. ഇതുകേട്ട് മുഖ്യമന്ത്രി അരിശം കൊള്ളുകയാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top