അസാധാരണമായ സംഭവ വികാസങ്ങൾക്കാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ്

അസാധാരണമായ സംഭവ വികാശങ്ങൾക്കാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയാണ് ഇന്ന് സഭാ നടപടികൾ തടസപ്പെടുത്തിയത്. മറ്റു വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ട് വരേണ്ടതിനാൽ ഇന്ന് സഭാ നടപടികളുമായി സഹകരിക്കാൻ ആണ് പ്രതിപക്ഷം തീരുമാനിച്ചത്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ ഖണ്ഡിക്കാൻ അടിസ്ഥാനരഹിതമായ ആരോപങ്ങൾ തനിക്കും പ്രതിപക്ഷത്തിനും എതിരെ മുഖ്യമന്ത്രി ഉന്നയിച്ചത്. സഭയിൽ എങ്ങനെ പ്രവർത്തിക്കണം എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് തങ്ങൾക്ക് ആവശ്യമില്ല. കെ ടി ജലീൽ വിഷയം സഭയിൽ വരരുതെന്ന മുഖ്യമന്ത്രിക്ക് നിർബന്ധം. അതുകൊണ്ടാണ് സഭ തടസ്സപ്പെടുത്തിയത്. സഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ജലീൽ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമല; നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് യുഡിഎഫ്, പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു
കേരളത്തിലെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് ജാതി സംഘടനകളുടെ യോഗം വിളിച്ചത്. വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here