നിയമസഭാ സമ്മേളനം തുടങ്ങി: സഭാനടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല

niyamasabha

നിയമസഭാ സമ്മേളനം തുടങ്ങി. ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. സഭാനടപടികളുമായി സഹകരിക്കുമെന്നും സഭ തടസ്സപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം സഭാകവാടത്തില്‍ മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കുകയാണ്. വിഎസ് ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് സമരം നടത്തുന്നത്. തുടര്‍ച്ചയായി നാല് ദിവസം സഭ തടസ്സപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top