‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തെ ചൊല്ലി മോദി – രാഹുല്‍ വാക്‌പോര്

രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്. തന്റെ പ്രസംഗത്തില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് ‘ഫത്വ’ ഇറക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, മോദി ‘ഭാരത് മാതാ കീ ജയ്’ എന്നും പറഞ്ഞ് അനില്‍ അംബാനിക്കു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിപ്പിക്കുകയാണ് മോദിയും രാഹുലും തമ്മിലുള്ള വാക്‌പോര്.
Read More: ‘കര്‍ഷക രോക്ഷം അലയടിച്ചു’; മോദി സര്‍ക്കാറിന് വെല്ലുവിളി
ഡിസംബര്‍ 7 നു വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ പരസ്യ പ്രചരണത്തിനു ഒരു ദിവസം മാത്രം ശേഷിക്കെ ദേശീയ നേതാക്കള്‍ അരോപണ പ്രത്യാരോപണവുമായി സജീവമാണ്. പ്രധാനന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി വസുന്ദര രാജെ, പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഇന്ന് വിവിധ പൊതുയോഗങ്ങളില്‍ പങ്കെടുത്തു.
Read More: കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്നു
തന്റെ പ്രസംഗങ്ങളില്‍ ‘ഭാരത് മാതാ കീ ജയ്’ എന്നുപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് ഫത്വ ഇറക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കര്‍ത്താപൂര്‍ ഇടനാഴിക്കായി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനായില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദി ‘ഭാരത് മാതാ കീ ജയ്’ പറഞ്ഞ് അനില്‍ അംബാനിക്കായി ജോലി ചെയ്യുകയാണ്, എന്തുകൊണ്ടാണ് ഭാരത മാതാവിനായി ജോലി ചെയ്യാത്തതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന മോദിയുടെ വാഗ്ദാനം നടപ്പിലായില്ല. റഫേല്‍ അഴിമതിയെ കുറിച്ച് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.
Read More: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
വസുന്ദര രാജെ അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് റാലി നടത്തിയത്. തെലങ്കാനയോടൊപ്പം ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെയാണ് പരസ്യ പ്രചാരണത്തിന്റെ അവസാനദിനം. ഡിസംബര്‍ 11 നാണ് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here