പ്രിയങ്കയെ നവവധുവായി കണ്ട് കണ്ണ് നിറഞ്ഞ് നിക്
വീവാഹവേദിയിലേക്ക് വധുവിന്റെ വേഷവിധാനത്തോടെ എത്തിയ പ്രിയങ്കയെ കണ്ട് കണ്ണ് നിറഞ്ഞ നികിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്.ഡിസംബര്‍ 2നും 3നുംമായി ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു വിവാഹ ചടങ്ങ്. വെളുത്ത ഗൗണില്‍ അതീവ സുന്ദരിയായാണ് പ്രിയങ്ക എത്തുന്നത്. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്.
ചടങ്ങിൽ നടിയും പ്രിയങ്കയുടെ ബന്ധുവും കൂടിയായ പരിനീതി ചോപ്ര, ഗെയിം ഓഫ് ത്രോൺസിലൂടെ ജനപ്രീതി നേടിയ സോഫിയ ടേണർ, സംവിധായിക ഫറാ ഖാൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Read More: പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായി; ചിത്രങ്ങൾ
മഞ്ഞയ്‌ക്കൊപ്പം ഓറഞ്ച്, പിങ്ക്, പച്ച് തുടങ്ങി നിരവധി നിറങ്ങൾ ചേർന്ന മൾട്ടിക്കളർ ലഹംഗയാണ് പ്രിയങ്ക മെഹന്ദിക്കായി അണിഞ്ഞിരുന്നത്. പരിനീതിയും മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞത്. സോഫി ടേണർ പച്ച നിറത്തിലുള്ള ലഹംഗയണിഞ്ഞ് ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി.
കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here