റയാന്റെ ഒരു വര്‍ഷത്തെ വരുമാനം വെറും 150 കോടി!

തലവാചകം വായിച്ചു നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. മുതിർന്നവർക്ക് അത്ര പരിചയം പോരെങ്കിലും റയാൻ എന്ന കുട്ടിത്താരം കുട്ടികൾക്ക് സുപരിചിതനാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങളെ കാര്യമായിത്തന്നെ വിശകലനം ചെയ്യുന്ന അമേരിക്കൻ ബാലനാണ് റയാൻ. പ്രതിവർഷം 220 ഡോളറാണ് ഈ കുട്ടിത്താരം യൂട്യൂബിൽ നിന്നും നേടുന്ന വരുമാനം. അതായതു ഏകദേശം 150 കോടി രൂപയിലും അധികം.
റയാൻ ടോയ്‌സ് റിവ്യൂ എന്നാണ് കുട്ടിത്താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. കുട്ടികൾക്കായുള്ള വിവിധ കളിപ്പാട്ടങ്ങളെ വിശകലനം ചെയ്താണ് റയാൻ വരുമാനം ഉണ്ടാക്കുന്നത്. 2015 മുതലാണ് ഈ ഏഴ് വയസുകാരൻ യൂട്യൂബ് ചാനൽ ആരംഭിച്ചത്.
Read More: ജോലി ചായ വില്‍പ്പന; മാസ വരുമാനം 12ലക്ഷം രൂപ!!
ഇതിനോടകം തന്നെ 170 ലക്ഷത്തിലധികം ഫോളോവെർസ് ഉണ്ട് ഈ കുട്ടിത്താരത്തിന്റെ യൂട്യൂബ് ചാനലിന്. 26 ബില്യൺ വ്യൂസും റയാന്റെ ചാനലിനുണ്ട്. കളിപ്പാട്ടങ്ങളെ വളരെ മനോഹരമായിത്തന്നെ വിശകലനം ചെയ്യാറുണ്ട് റയാൻ. അതുകൊണ്ടുതന്നെ കുട്ടികൾക്ക് നല്ല കളിപ്പാട്ടങ്ങളെ തിരഞ്ഞെടുക്കാനും റയാന്റെ റിവ്യൂ സഹായകമാകാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here