നിയമസഭ സമ്മേളിക്കുന്നു; തന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നത് ദേവസ്വം ബോര്‍ഡിന് കീഴിലാണെന്ന് കടകംപള്ളി

assembly

നിയമസഭയുടെ ഇന്നത്തെ സമ്മേളനം തുടങ്ങി. ചോദ്യോത്തരവേള തടസമില്ലാതെ തുടരുകയാണ്.  മാധ്യമ നിയന്ത്രണ ഉത്തരവ് പിൻവലിക്കണമെന്നും സമരം നടത്തുന്ന എ എൽ എമാരോടുള്ള സമീപനം സർക്കാർ മാറ്റണമെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ആവശ്യപ്പെട്ടു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാനാവില്ലെന്ന് സർക്കാർ അറിയിച്ചതായി സ്പീക്കർ. സമവായ സാധ്യത തുടർന്നും പരിശോധിക്കുമെന്ന് സ്പീക്കർ.  സാവകാശ ഹർജി എപ്പോൾ നൽകണമെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്നും സർക്കാർ ഇടപെടില്ലെന്നും കടകംപള്ളി വ്യക്തമാക്കി. തന്ത്രിമാർ പ്രവർത്തിക്കുന്നത് ദേവസ്വം ബോർഡിനു കീഴിലാണെന്നും ദേവസ്വം നിയമത്തിൽ തന്ത്രിമാരുടെ നിയമനവും നിയന്ത്രണവും വിശദീകരിക്കുന്നുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.തന്ത്രിമാർ പൂജ സംബന്ധിച്ച കാര്യത്തിലല്ലാതെ ഭരണപരമായ കാര്യത്തിൽ ഇടപെടരുതെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. അച്ചടക്ക ലംഘനം കാട്ടിയാൽ വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  ശബരിമല പ്രക്ഷോഭത്തിനു പിന്നിൽ രാഷ്ട്രീയ താൽപ്പര്യമെന്ന് സർക്കാരിനറിയാം. കുറച്ചു സീറ്റോ വോട്ടോ ആണ് ലക്ഷ്യം. ബി ജെ പിയുടെ കെണിയിൽ കോൺഗ്രസ് വീണ നെറികെട്ട രാഷ്ട്രീയമാണ് നടക്കുന്നത്. യു ഡി എഫ് നിലപാട് തിരുത്തിയില്ലങ്കിൽ കേരള ജനത മാപ്പു നൽകില്ല. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. സർക്കാരിന് വാശിയുണ്ടെങ്കിൽ സ്ത്രീകളെ കയറ്റുമായിരുന്നു. ആർക്കും തടയാനാവുമായിരുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top