താരദമ്പതികളുടെ വിവാഹവിരുന്നിൽ താരമായി ഈ കേക്കും; വീഡിയോ

താരദമ്പതികളായ നിക്കിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹത്തിനായ് ആകാംഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും വിവാഹത്തിന്റേതായി പുറത്തുവരുന്ന ഓരോ പുതിയ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വിവാഹവിരുന്നിൽ താരദമ്പതികൾക്കായി ഒരുക്കിയ കേക്കിന്റെ വിശേഷങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

18 അടിയോളം ഉയരത്തിലുള്ള കേക്കാണ് താരദമ്പതികൾ മുറിച്ചത്. ഈ കേക്കിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ആറു നിലകളായിട്ടൊരുക്കിയ കേക്ക് കാണാനും അതിമനോഹരമാണ്.

കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ പാചക വിദഗ്ധരാണ് ഈ പ്രത്യേക കേക്ക് തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പ്രിയങ്കയും നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചായിരുന്നു നിക്ക് ജോനാസിന്റെയും പ്രീയങ്ക ചോപ്രയുടെയും വിവാഹം നടന്നത്. ഒമൈദ് ഭവന്‍ കൊട്ടാരത്തില്‍വെച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. നിക്കിന്റെ പിതാവായ കെവിന്‍ ജോനാസിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.

Loading...
Top