അഡ്‌ലയ്ഡ് ടെസ്റ്റിൽ കോഹ്ലിയെ പുറത്താക്കിയ ആ പറക്കും ക്യാച്ച് ഇതാ; വീഡിയോ

ക്രിക്കറ്റിലെ തകർപ്പൻ ക്യാച്ചുകൾ കായികപ്രേമികൾക്ക് എക്കാലത്തും ഹരമാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ് ഒരു പറക്കും ക്യാച്ച്. ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖ്വാജയാണ് ഈ കിടിലൻ ക്യാച്ചിനു പിന്നിൽ. എന്നാൽ ഉസ്മാൻ ഖ്വാജയുടെ തകർപ്പൻ ക്യാച്ചിൽ പുറത്തായത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ മൂന്ന് റൺസ് മാത്രം അടിച്ചെടുത്താണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളം വിട്ടത്.

അഡ്‌ലയ്ഡ് ടെസ്റ്റിനിടെയാണ് സംഭവം. 19 റൺസ് നേടിയപ്പോഴേക്കും മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. നാലാമനായാണ് കോഹ്ലി കളത്തിലിറങ്ങിയത്. എന്നാൽ ഇന്ത്യൻ നായകൻ അടിച്ചുവിട്ട പന്ത് പറന്ന് ചെന്ന് കൈക്കുമ്പിളിലാക്കുകയായിരുന്നു ഉസ്മാൻ ഖ്വാജ. അതും ഒറ്റക്കൈകൊണ്ട്. ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഖ്വാജയുടെ പ്രകടനം. താരത്തിന്റെ കിടിലൻ ക്യാച്ചിൽ ​ഗാലറിയിലുള്ളവർ നിറഞ്ഞു കൈയടിക്കുന്നുണ്ട്.

Read More: ‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ’; വൈറലായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തീം സോങ്

ഉസ്മാൻ ഖ്വാജയുടെ പറക്കും ക്യാച്ചിന്റെ വീഡിയോയും ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നിരവധിപേരാണ് താരത്തിന്റെ ഈ വൈറൽ ക്യാച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.

Loading...
Top