രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് അവസാനിച്ചു
രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് അവസാനിച്ചു. രാജസ്ഥാനില്‍ 72.7 ശതമാനവും തെലുങ്കാനയില്‍ 65 ശതമാനവും പോളിങ്ങ് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്കുകള്‍. രാജസ്ഥാനില്‍ 200ല്‍ 199 മണ്ഡലങ്ങളിലേക്കും തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുദ്ദരാ രാജ സിന്ധ്യ, കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ വോട്ട് രേഖപ്പെടുത്തി.
തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു. എംഐഎംഎ പാർട്ടി പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസി, ബാന്‍റ്മിന്‍റന്‍ താരം പി.വി സിദ്ധു എന്നിവർ വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളിലെ വോട്ടിങ്ങ് മെഷീനുകളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും ഉടനെ തന്നെ അത് പരിഹരിച്ചു.
രാജസ്ഥാനിലെ സിക്കാറില്‍ സുഭാഷ് സ്ക്കൂള്‍ ബൂത്തില്‍ വാക്കേറ്റത്തെ തുടർന്ന് രണ്ട് കാർ കത്തിച്ചു. തുടര്‍ന്ന് അര മണിക്കൂർ വേട്ടെടുപ്പ് നിർത്തിവെച്ചു. ഇത് ഒഴിച്ചു നിർത്തിയാല്‍ പൊതുവെ സമാധാനപരമായിരുന്നു എല്ലായിടങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായത്. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍ നിർത്തി തെലങ്കാനയിലെ ചില മണ്ഡലങ്ങളില്‍ വോട്ടിങ്ങ് നാല് മണിക്ക് അവസാനിപ്പിച്ചു. ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിക്കപ്പെട്ട വോട്ടടുപ്പ് പൂര്‍ത്തിയായി. വോട്ടെണ്ണുന്നതുവരെ ഇനി കൂട്ടലിന്റെയും കിഴിക്കലിന്‍റെയും സമയമാണ് പാർട്ടികള്‍ക്ക്, ഡിസംബര്‍ പതിനൊന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here