24 സംപ്രേഷണം ആരംഭിച്ചു; ചാനല്‍ ലഭ്യമാകുക ഈ നെറ്റ് വര്‍ക്കുകളില്‍

24

ഫ്‌ളവേഴ്‌സ് ഗ്രൂപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്താചാനലായ ’24’ സംപ്രേഷണം ആരംഭിച്ചു. രാവിലെ ഏഴ് മണി മുതലാണ് ’24’ സംപ്രേഷണം ആരംഭിച്ചത്. വിവിധ നെറ്റ്‌വര്‍ക്കുകളില്‍ ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാണ്. 24എംഡി ആര്‍ ശ്രീകണ്ഠന്‍നായരാണ് ആദ്യ ബുള്ളറ്റിന്‍ വായിച്ചത്.ലോകത്തെമ്പാടുനിന്നുമുള്ള നൂറ് വാര്‍ത്തകളായിരുന്നു ആദ്യബുള്ളറ്റിന്‍.
.  ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്ഫ്ളവേഴ്സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേഴ്സ് അംഗങ്ങളായ  ഡയറക്ടര്‍ സതീഷ് ജി.പിള്ള, വിദ്യാ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്.

’24’ ലഭ്യമാകുന്ന നെറ്റ്‌വര്‍ക്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു:

  • ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍: ചാനല്‍ നമ്പര്‍ 126
  • കേരളാ വിഷന്‍: ചാനല്‍ നമ്പര്‍ 19
  • കോഴിക്കോട് കേബിള്‍ കമ്യൂണിക്കേറ്റേഴ്‌സ്: ചാനല്‍ നമ്പര്‍ 163
  • ഐ- വിഷന്‍ ഡിജിറ്റല്‍: ചാനല്‍ നമ്പര്‍ 32
  • അതുല്യ ഇന്‍ഫോ മീഡിയ: ചാനല്‍ നമ്പര്‍ 134
  • യെസ് ഡിജിറ്റല്‍ സൊലൂഷ്യന്‍സ്: ചാനല്‍ നമ്പര്‍ 44
  • മലനാട് കമ്യൂണിക്കേഷന്‍സ്: 45
  • സഹ്യ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക്: ചാനല്‍ നമ്പര്‍ 23
  • ആലപ്പി ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 20
  • കൊല്ലം കേബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 300

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top