ഇടി പരീക്ഷയില്‍ കരുത്ത് കാട്ടി ടാറ്റ നെക്‌സോണ്‍

ക്രാഷ് ടെസ്റ്റില്‍ വിജയിച്ച് കരുത്തുകാട്ടിയിരിക്കുകയാണ് ടാറ്റ നെക്‌സോണ്‍. ഫൈവ് സ്റ്റാറാണ് ടെസ്റ്റില്‍ നെക്‌സോണ്‍ നേടിയിരിക്കുന്നത്. ഇതോടെ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വാഹനം എന്ന ചരിത്രനേട്ടവും ടാറ്റ നെക്‌സോണ്‍ സ്വന്തമാക്കി.
മുന്‍സീറ്റീല്‍ ഇരിക്കുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ 17-ല്‍ 16.06 പോയിന്റാണ് നെക്‌സോണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷാരംഭത്തില്‍ യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ നെക്‌സോണ്‍ നാല് സ്റ്റാര്‍ നേടിയിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ച നെക്‌സോണ്‍ ഇപ്പോള്‍ ഫൈവ് സ്റ്റാറും നേടി.
എല്ലാ വേരിയന്റുകളിലും സീറ്റ് ബല്‍റ്റ് അലാം ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് പുതിയതയി ടാറ്റ നെക്‌സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ടാറ്റ നെകസോണ്‍ പുറത്തിറക്കുന്നത്. കോംപാക്ട് എസ് യു വി സെഗ്‌മെന്റിലാണ് നെക്‌സോണ്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here