സ്മാര്‍ട്ട് സിറ്റി ഭൂമി കൈമാറ്റത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിനിറങ്ങും: പി.കെ കൃഷ്ണദാസ്

സ്മാർട്ട് സിറ്റി ഭൂമി കൈമാറ്റത്തിനെതിരെ ബിജെപി പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. വലിയ അഴിമതിയാണ് ’24’ പുറത്തു കൊണ്ടുവന്നത്. ഭൂമി കൈമാറ്റത്തിലൂടെ കോടികൾ തട്ടാനാണ് സി പി എം ശ്രമമെന്നും കൃഷ്ണദാസ് ആരോപിച്ചു.സ്മാര്‍ട്ട് സിറ്റി തീറെഴുതാന്‍ നീക്കം നടക്കുന്നു എന്ന ’24’ ന്റെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read More: ബിജെപി നേതാവ് സി.കെ പത്മനാഭന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം തുടങ്ങും
അതേസമയം, ലക്ഷ്യം കാണുംവരെ ശബരിമല സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ലക്ഷ്യം നേടും വരെ നിരാഹാര സമരം തുടരും. അയ്യപ്പ ഭക്തരെ അവഹേളിച്ച ദേവസ്വം മന്ത്രി മാപ്പ് പറയണം. നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഇപ്പോള്‍ എന്താണ് തടസമെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here