പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ നടപടികൾ ഇന്നും സ്തംഭിച്ചു

kerala assembly from today onwards

പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാ നടപടികൾ ഇന്നും സ്തംഭിച്ചു. ശബരിമല വിഷയത്തില്‍ ഇത് എഴാം ദിവസമാണ് സഭ പിരിയുന്നത്. അതേസമയം, യു.ഡി.എഫ് എം.എൽ.എമാരുടെ സത്യാഗ്രഹ സമരം ഒൻപതാം ദിവസവും തുടരുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹം ചെയ്യുന്ന എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ഇന്നും സഭയിൽ ഉന്നയിച്ചു. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു.

പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേളയും ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. മറ്റു നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top