‘വനിതാ മതിലിന് സര്‍ക്കാര്‍ പണമില്ല’: മുഖ്യമന്ത്രി

Pinarayi Vijayan cm kerala

വനിതാ മതില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന സംഘടനകളാണ് വനിതകളെ എത്തിക്കുന്നതെന്നും സര്‍ക്കാര്‍ സഹായം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Read More: ‘അയ്യപ്പജ്യോതി തെളിയും’; വനിതാ മതിലിനെതിരെ പ്രതിരോധവുമായി ശബരിമല കര്‍മസമിതി

പരിപാടിക്കുള്ള പ്രചരണം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിനു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. വനിതാ മതില്‍ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമാണ്. ഇതിനായി സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളാണ്. സ്ത്രീകളെയും സംഘടനകളെയും തടയാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ‘വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ കടക്ക് പുറത്ത്’; തുഷാറിനെതിരെ വെള്ളാപ്പള്ളി

അതേസമയം, വനിതാ മതിലിലേക്ക് മുഖ്യമന്ത്രി എല്ലാവരെയും ക്ഷണിച്ചു. വനിതാ മതില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പരിപാടിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top