തൊണ്ണൂറുകളിലെ അഴിമതികളിൽ മാപ്പു പറഞ്ഞ് ലാവലിൻ; ലാവലിൻ സിഇഒ നൈൽ ബ്രൂസിന്റെ കത്ത് 24 ന്

തൊണ്ണൂറുകളുടെ അവസാനത്തിൽ നടത്തിയ അഴിമതികൾക്ക് മാപ്പ് പറഞ്ഞ് എസ്.എൻ.സി ലാവ് ലിൻ. എസ്.എൻ.സി ലാവ് ലിൻ നടത്തിയ അഴിമതികൾ വിചാരണ ചെയ്യാൻ ആസ്ഥാന രാജ്യമായ കാനഡ തിരുമാനിച്ച പശ്ചാത്തലത്തിലാണ് കുമ്പസാരം. ലാവലിൻ സിഇഒ നൈൽ ബ്രൂസിന്റെ കത്ത് 24 പുറത്തുവിട്ടു. കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന നടപടികൾ ഒഴിവാക്കാൻ അഭ്യർത്ഥന.

മാപ്പ് ചോദിയ്ക്കുന്നതായും കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന കടുത്ത നടപടികൾ സ്വീകരിയ്ക്കാനുള്ള നീക്കത്തിൽ നിന്നും പിൻ വാങ്ങണമെന്നും ലാവ് ലിൻ പ്രസിഡന്റും സി.ഇ.ഒയും ആയ നൈൽ ബ്രൂസ് അഭ്യർത്ഥിച്ചു. നൈൽ ബ്രൂസിന്റെ കത്തിന്റെ പകർപ്പ് 24 ന് ലഭിച്ചു. ആസ്ഥാന രാജ്യം നടപടി പ്രഖ്യാപിച്ചതൊടെ എസ്.എൻ.സി ലാവ് ലിനെ ലോക ബാങ്ക് അന്താരാഷ്ട്രതലത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top