‘വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ കടക്ക് പുറത്ത്’; തുഷാറിനെതിരെ വെള്ളാപ്പള്ളി

vellappalli and thushar

വനിതാ മതിലിനോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഡിജെഎസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്.എന്‍.ഡി.പി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് തുഷാര്‍ വെള്ളാപ്പള്ളി യോഗത്തില്‍ പങ്കെടുത്തത്. വനിതാ മതിലിനെതിരെ ബിഡിജെഎസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: ‘ബിജെപിയുടെ നഷ്ടങ്ങള്‍; കോണ്‍ഗ്രസിന്റെയും!’; 2019 ല്‍ ഇനി എന്ത്?

എന്‍എസ്എസിനെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കണമായിരുന്നു. യോഗത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top