പ്രതിഷേധം വിലപ്പോയില്ല; കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമരം അവസാനിപ്പിക്കുന്നു

protest

നിയമസഭ ഇന്നു സമാപിക്കുന്ന സാഹചര്യത്തിൽ നിയമസഭ കവാടത്തിനു മുന്നിൽ ശബരിമലയിൽ 144 പിൻവലിക്കണമെന്നു ആവശ്യപ്പെട്ട്എം എൽ എ മാർ നടത്തിവരുന്ന സത്യാഗ്രഹം പതിനൊന്നു മണിക്ക് നിയമസഭാകവാടത്തിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി അവസാനിപ്പിക്കും തുടർന്നു 11.15 നു കൻടോൻമെന്റ് ഹൗസിൽ ചേരുന്ന യു ഡി എഫ് നേതൃയോഗത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും. പ്രതിപക്ഷ എം എല്‍ എമാരായ വിഎസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫ.ജയരാജ് എന്നിവരാണ് സത്യാഗ്രഹം ഇരുന്നത്. ഡിസംബര്‍ 3 നാണ് എംഎല്‍എമാര്‍ സമരം തുടങ്ങിയത്.

പതിമൂന്നാം നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. കഴിഞ്ഞ 27 ന് ആരംഭിച്ച സമ്മേളനം പൂർണമായും പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷമില്ലാതെ ചോദ്യോത്തര വേള ഇപ്പോള്‍ പുരോഗമിക്കുകയാണ്.

സഭാ സമ്മേളനം ഇന്നും ബഹളമയമാകാനാണ് സാധ്യത. അതേസമയം ശബരിമല പ്രശ്നങ്ങളിൽ പരിഹാരം തേടി പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ നടത്തുന്ന ഉപവാസ പ്രതിഷേധം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കും. സഭാ സമ്മേളനം അവസാനിക്കുന്നതോടെ സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top