സഭയില്‍ കയ്യാങ്കളി

protest

ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ സഭയില്‍ കയ്യാങ്കളിയും ഉന്തും തള്ളും. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്ക് പോകുന്നതിനിടെ ആയിരുന്നു കയ്യാങ്കളി. എംഎല്‍എമാരായ പി കെ ബഷീർ, വി ജോയ് എന്നിവര്‍ തമ്മിലാണ് ഉന്തുതള്ളും ഉണ്ടായത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ചേര്‍ന്നയുടനെ ബഹിഷ്കരിച്ചിരുന്നു. അതിന് ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്.  പാർട്ടി പ്രവർത്തകരും പാർട്ടി ഭാരവാഹികളും മാനഭംഗപ്പെടുത്തിയ സ്ത്രീകളെ ആദ്യം സംരക്ഷിക്കണമെന്നും സാലറി ചലഞ്ച് പോലെ ഭീഷണിപ്പെടുത്തി വനിതാമതിലില്‍  പങ്കാളിത്തം ഉണ്ടാക്കുന്നുവെന്നും എംകെ മുനീര്‍ ആരോപിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ബെര്‍ലിന്‍ മതില്‍ പൊളിച്ചപോലെ ജനങ്ങള്‍ സര്‍ക്കാറിന്റെ വനിതാ മതില്‍ തകര്‍ക്കുമെന്ന് അഭിപ്രായപ്പെട്ടതോടെ സഭയില്‍ ബഹളം രൂക്ഷമായി. വര്‍ഗ്ഗീയ മതില്‍ എന്നാണ് എംകെ മുനീര്‍ വനിതാ മതിലിനെ വിശേഷിപ്പിച്ചത്.  ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിട്ടിറങ്ങാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാകുകയുമായിരുന്നു.  ബഹളത്തിനിടെ  സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top