കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ സിപിഎമ്മില്‍ യെച്ചൂരി ലൈനിന് സ്വീകാര്യതയേറുന്നു

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം സിപിഎമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈനിന് സ്വീകാര്യതയേറുകയാണ്.
Read More: കോണ്‍ഗ്രസിന്റെ ‘ആപ്’; മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ഹൈടെക് തന്ത്രങ്ങള്‍
കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കുന്നതിനെ ചൊല്ലി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന അജണ്ടയും ഈ വിഷയമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് – യെച്ചൂരി പക്ഷത്തിന്റെ വ്യത്യസ്ത വാദങ്ങള്‍ കണക്കിലെടുത്ത് കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി വരുത്തിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന കരടു രാഷ്ട്രീയ പ്രമേയത്തിലെ നിര്‍ദേശം മാറ്റി പകരം കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്നാക്കി മാറ്റി. എന്നാല്‍, ധാരണയാവാം എന്നും പ്രമേയത്തില്‍ ചേര്‍ത്തു. കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണക്കുകയായിരുന്നു ചെയ്യൂരി ചെയ്തത്. എന്നാല്‍, കാരാട്ട് എതിര്‍പക്ഷത്തായിരുന്നു.
Read More: കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിര്‍ദേശവും പ്രമേയത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പകരം, ആവശ്യമെങ്കില്‍ സഹകരിക്കാമെന്ന ഭേദഗതി നിര്‍ദേശം അംഗീകരിച്ചു. ഒരു വര്‍ഷത്തിനിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സിപിഎമ്മിന് ക്ഷീണമാണ്. കാര്യമായ ചലനങ്ങളൊന്നും ഇടത് പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാനില്ല. അതിനാല്‍ തന്നെ കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചാലേ ബിജെപിയെ താഴെയിറക്കാന്‍ സാധിക്കൂ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം. ഇത് യെച്ചൂരി ലൈനിന് പാര്‍ട്ടിക്കകത്ത് തന്നെ വന്‍ സ്വീകാര്യതയാണ് നല്‍കുന്നത്. ഓരോ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാം എന്ന യെച്ചൂരി ലൈന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here