എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാവര്‍ത്തിച്ച് ഹൈകോടതി

high court of kerala

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാവര്‍ത്തിച്ച് കോടതി. തിങ്കളാഴ്ച വിവരം അറിയിക്കണമെന്ന് എംഡിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടാത്തതില്‍ എംഡി കോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ എം ഡിക്കെതിരെ നടപടി എടുക്കും. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ എംഡി ഹാജരാകേണ്ടി വരും.ജീവനക്കാരെ പിരിച്ചുവിടുന്നതിന് സമയം വേണമെന്ന എംഡി ടോമിൻ ജെ തച്ചങ്കരിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം  ഹൈക്കോടതി ഉത്തരവിന് എതിരായി കക്ഷി ചേരാനൊരുങ്ങുകയാണ് ജീവനക്കാർ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഇടപെടൽ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. എം പാനൽ ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാതെയാണ് ഹൈക്കോടതി, വിധി പുറപ്പെടുവിച്ചത് എന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. ഈ മാസം പതിനേഴാം തീയതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് കേസിൽ കക്ഷി ചേരാനാണ് ജീവനക്കാരുടെ ശ്രമം. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് കോടതിയിൽ ആവശ്യപ്പെടാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് എം പാനൽ ജീവനക്കാരും ഹർജി നൽകുന്നത്.

കോടതി ഉത്തരവിനെ തുടർന്ന് എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടാൽ നാലായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. അഞ്ച് വർഷം പൂർത്തിയാക്കിയ എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണം. മറ്റ് മേഖലകളിലെ താൽക്കാലിക ജീവനക്കാർക്ക് നൽകുന്ന മിനിമം വേതനം കെ എസ് ആർ ടി സിയിലെ എം പാനൽ ജീവനക്കാർക്കും നൽകണമെന്നതാണ് മറ്റൊരു ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top