ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളില്‍ നിന്ന് ഇളവുനേടാനുള്ള തെരേസ മെയുടെ ശ്രമം പരാജയം

therasa may

ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇളവുകൾ നേടാനുള്ള ബ്രിട്ടീഷ് പ്രധാമനന്ത്രി തെരേസ മേയുടെ ശ്രമം പരാജയപ്പെട്ടു. നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ മാസമുണ്ടാക്കിയ ഉടമ്പടിയിൽ മാറ്റം വരുത്താൻ ആവില്ലെന്നും അംഗീകരിക്കാനാവില്ലെങ്കിൽ ബ്രെക്സിറ്റ് ഒഴിവാക്കാനുമായിരുന്നു യൂണിയന്റെ നിർദേശം.

ബ്രിട്ടനിൽ ശക്തമായ എതിർപ്പുള്ള ഈ ഉടമ്പടിക്കു ബ്രിട്ടിഷ് പാർലമെന്റിന്റെ അനുമതി നേടുക പ്രയാസമാണെന്നു  ബോധ്യമായതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച ശേഷമാണ് മേ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തെത്തി വ്യവസ്ഥകളിൽ ഇളവ് തേടിയത്. ഉടമ്പടിയെച്ചൊല്ലി സ്വന്തം പാർട്ടിയുടെ അവിശ്വാസം നേരിട്ട മേ 2022 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയതിനെ തുടർന്നാണ് അതിനെ അതിജീവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top