നടി ലീന മരിയ പോൾ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

പൊലീസ് സംരക്ഷണം അനുവദിക്കണമെന്നമാവശ്യപ്പെട്ട് നടി ലീന മരിയ പോൾ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. പനമ്പിള്ളി നഗറിലുള്ള തന്റെ സ്ഥാപനത്തിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡിസംബർ 15 ന് വൈകിട്ടാണ് മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിനു നേരെ വെടിവെപ്പ് നടത്തിയത്. നവംബർ മൂന്നിന് അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണിൽ പരിചയപ്പെടുത്തിയ അജ്ഞാതൻ 25 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പല തവണ ഇയാൾ ഫോണിൽ വിളിച്ച് അഞ്ച്, പത്ത്, പതിനഞ്ച് കോടി വീതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ഹരജിയിൽ പറയുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top