എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; സർക്കാരിനെതിരെ സഐടിയു

എം പാനൽ ജീവനക്കാരുടെ വിഷയത്തിൽ സർക്കാരിനെതിരെ സി ഐ ടി യു. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കെഎസ്ആർടിസി എംപ്ലോയീസ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ ട്വന്റി ഫോറിന്റെ വെർഡിക്ടിൽ പറഞ്ഞു.

കെഎസ്ആർടിസിയിൽ എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടു. ഇവർ അംഗങ്ങളായിരുന്ന ട്രേഡ് യൂണിയനുകളുടെ നിലപാടെന്ത് .പ്രബല സംഘടനയായ സി ഐ ടി യു എവിടെ ? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം ഉയർന്നത്. കേസ് കൈകാര്യം ചെയ്തതിൽ സർക്കാരിനും മാനേജ്‌മെന്റിനും വീഴ്ചയുണ്ടായെന്ന വെളിപ്പെടുത്തലുമായി ട്വന്റി ഫോറിന്റെ രാത്രി 8 മണി ചർച്ച വെർഡിക്ടിൽ കെഎസ്അർടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണനെത്തി.

കേസിൽ യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ സുപ്രീം കോടതിയേയും സമീപിക്കും എന്ന നിലപാടിലാണിവർ. നിലവിൽ ഹൈക്കോടതിയുടെ പ്രതികരണം ഇങ്ങനെയെന്നും ..
യൂണിയനുകളുടെ അവസാനവട്ട ശ്രമങ്ങളിൽ കാര്യമില്ലന്ന നിലപാടിലാണ് പിരിച്ചുവിടപ്പെട്ടവർ . പ്രതിസന്ധിക്കു വൈകാതെ പരിഹാരം കാണുമെന്ന പ്രതീക്ഷയാണ് ഭരണപക്ഷ ട്രേഡ് യൂണിയനുകൾക്ക്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top