‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’; ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു

പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ  ഗാഗുൽത്തായിലെ കോഴിപ്പോര് എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. കളമശേരി PWD ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ സിബി മലയിൽ, നടിയും സംസ്ഥാന അവാർഡ് ജേതാവുമായ പൗളി വത്സൻ, ജോളി ചിറയത്ത്, പ്രമോദ് രാമൻ, സോഹൻ സീനുലാൽ, നിർമ്മാതാവ് വി.ജി. ജയകുമാറിന്റെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ, ചിത്രത്തിന്റെ സംവിധായകരായ ജിനോയ് ജനാർദ്ദനൻ, ജിബിറ്റ്  തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

സിബി മലയിൽ സ്വിച്ചോൺ കർമ്മവും, പൗളി വത്സൻ ഫസ്റ്റ് ക്ലാപ്പും ചെയ്ത ചടങ്ങിൽ താരങ്ങളായ അഞ്ജലി നായർ, ബിറ്റോ ഡേവിസ്, നവജിത് നാരായണൻ, ശങ്കർ ഇന്ദുചൂഡൻ, വീണ നന്ദകുമാർ , ക്യാമറാമെൻ രാഗേഷ് നാരായണൻ, ആർട്ട് ഡയറക്ടർ മനുജഗദ്, ഗാനരചയിതാവ് വിനായക് ശശികുമാർ, മേക്കപ്പ് മാൻ ജിത്തു പയ്യന്നൂർ പൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്, പി.ആർ.ഒ എ.എസ്.ദിനേശ് തുടങ്ങിയവരും മറ്റ് പ്രമുഖരുംങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top