നടി ലീന മരിയ പോൾ പോലീസ് സുരക്ഷ അവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി

hc settles leena paul petition

നടി ലീന മരിയ പോൾ പോലീസ് സുരക്ഷ അവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. നടി സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കൊച്ചിയിലെ ബ്യുട്ടിപാര്‌ലറിൽ വെടിവയ്പ്പ് നടന്ന സാഹചര്യത്തിൽ മതിയായ സംരക്ഷണം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചിയിലെ ബ്യുട്ടിപാർ്‌ലറിനു നേരെ വെടിവെപ്പ് ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു സ്ഥാപനത്തിനും തനിക്കും പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ലീന മരിയ പോൾ ഹൈക്കോടതിയെ സമീപിച്ചത്. രവിപൂജാരി എന്ന അധോലോക നായകനിൽ നിന്നും തനിക്കിപ്പോഴും ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് ഹർജിയിൽ ലീന വ്യക്തമാക്കിയിരുന്നു. അതേ സമയം ലീനയ്ക്ക് നിലവിൽ ആയുധങ്ങളോട് കൂടിയ രണ്ട് സുരക്ഷ ജീവനക്കാരുടെ സംരക്ഷണം ഉണ്ടെന്നും അത് തുടരുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലീന മരിയ പോളിന്റെ അഭിഭാഷകനും കോടനായർ ഇക്കാര്യം അംഗീകരിച്ചു.ഇതോടെയാണ് ഹർജി കോടതി തീർപ്പാക്കിയത്. എന്നാൽ ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യുട്ടിപാര്‌ലറിനു പോലീസ് കാവൽ തുടരുമെന്നും നിലവിൽ സംരക്ഷണം ഉറപ്പാക്കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു .

നിലവിൽ ലീനയ്ക്കും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഉണ്ട്.കൂടാതെ സംസ്ഥാനത്തെ കേസുകളുടെ വിശദാംശം പോലീസ് പരിശോധിക്കുന്നുമുണ്ട്. ഐജി യുടെ മേൽനോട്ടത്തിൽ രണ്ട് സംഘം ബാംഗ്ലൂർ മുബൈ എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയാണ്. സുകേഷിൻഡെ പേരിൽ 70ഓളം കേസ് ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലീനയ്‌ക്കെതിരായ കേസുകളിൽ ഉചിതമായ നടപടി സ്വീകരിക്കാമെന്നും പോലീസ് ഹൈക്കോടതി
അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top