ചർച്ച പരാജയം; ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ടതാണെന്ന് മേധാ പട്കർ

medha patkar

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി തള്ളി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വിഷമിക്കേണ്ടെന്നും ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ടതാണെന്നും മേധാ പട്കർ സമരസമിതി അംഗങ്ങളോട് പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ചെന്ന് ആരോപിച്ചു മേധാ പട്കർ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു.

Read More: ‘താത്വികമായ അവലോകനം’; ഹനുമാന്‍ മുസ്ലീമാണെന്ന് ബിജെപി നേതാവ്

ദേശീയ പാത വികസനം 30 മീറ്റർ ആയി ചുരുക്കുക, ടോൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച്‌ നടന്നിരുന്നു. വൈകീട്ട് മുഖ്യമന്ത്രിയെ കണ്ട മേധാ പട്കർ ഇതേ ആവശ്യമുന്നയിച്ചു. ദേശീയ പാത വികസനം 45 മീറ്ററില്‍ കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി മേധാ പട്കര്‍ സമരസമിതിയെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top