ലാല്‍ ജോസ് ചിത്രം ‘തട്ടും പുറത്ത് അച്യുതന്റെ ട്രെയിലര്‍’ പുറത്തിറക്കി

ലാല്‍ ജോസ് – കുഞ്ചാക്കോ ബോബന്‍ കൂട്ടുെകട്ടില്‍ ഒരുങ്ങിയ തട്ടും പുറത്ത് അച്യുതന്റെ ട്രെയിലര്‍ പുറത്ത്. പുതുമുഖ താരമായ ശ്രവണയാണ് ചിത്രത്തിലെ നായിക.

ദീപാങ്കുരന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. എല്‍.ജെ. ഫിലിംസ് ചിത്രം തീയ്യറ്ററുകളിലെത്തിക്കും.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച എം.സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top