തിരൂരിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ച നിലയിൽ

മലപ്പുറം തിരൂരിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ച നിലയിൽ. പറവണ്ണ ഹോസ്പിറ്റലിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് നേരെയായിരുന്നു സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ച് ഓട്ടോറിക്ഷകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top