Advertisement

സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ അജു വര്‍ഗീസ്; വീഡിയോ തരംഗമാകുന്നു

December 20, 2018
Google News 2 minutes Read

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍. ”സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്റ്സ് ആന്‍ഡ് തൗസന്റ്സ് വഴികളുണ്ട്… അതെല്ലാം ഞാന്‍ പഠിപ്പിച്ചുതരാം…’ എന്ന അജു വര്‍ഗീസിന്റെ കിടിലന്‍ ഡയലോഗാണ് ടീസറിനെ ശ്രദ്ധേയമാക്കുന്നത്. മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്നു ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘ബൈസിക്കള്‍ തീവ്‌സ്’, ‘സണ്‍ഡേ ഹോളീഡേ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ‘ബൈസിക്കിക്കള്‍ തീവ്‌സ്’ ആണ് ജിസ് ജോയ് സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ ചിത്രം. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടതന്നെ ഇരുവരുടെയും കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്‍, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here