സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസയും വനിതാ മതിലിലിന് വേണ്ടി ചെലവഴിക്കില്ല; പിണറായി

Pinarayi Vijayan on Keezhattur

കാലം മാറിയാലും യാഥാസ്ഥിതിക മനസ് മാറാത്തവരാണ് വനിതാ മതിലിനെ എതിർക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലിന് സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസയും ചെലവഴിക്കില്ല. സത്യവാങ്മൂലം തെറ്റായി ചിലർ വ്യാഖ്യാനിച്ചതാണ്. വനിതാ മതിലിനുള്ള പണം സംഘാടകർ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

വനിതാ മതിലിൽ പങ്കെടുക്കുന്നവരിൽ ഏറെയും വിശ്വാസികളാണ്. ഭരണഘടനയ്ക്കും  മേലെയാണ് വിശ്വാസം എന്നു പറഞ്ഞാൽ ഇവിടെ ചെലവാകില്ല.
മുസ്ലിം – കൃസ്ത്യൻ മതങ്ങൾക്കും നവോത്ഥാനത്തിൽ പങ്കുണ്ടെന്നും എല്ലാ മതത്തിലും പെട്ടവരും വനിതാ മതിലിൽ പങ്കെടുക്കുന്നുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top