സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിധി ഇന്ന്

സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിധി ഇന്ന്. മുംബൈ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുക. ബി ജെ പി അദ്ധ്യക്ഷൻ അമിത്ഷാ പ്രതി ചേർക്കപെടുകയും പിന്നീട് പ്രതിപട്ടികയിൽ നിന്നു ഒഴിവാക്കുകയും ചെയ്തതിനെ തുടർന്ന് ശ്രദ്ധേയമായ കേസാണ് സൊഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്

2005 ഡിസംബർ 26നാണ് സൊഹറാബുദ്ദീനും ഭാര്യ കൌസർഭിയും കൊല്ലപെടുന്നത്. ലഷ്‌കറീ ത്വയബ എന്ന ഭീകര സംഘടനയുടെ പ്രവർത്തകർ എന്നാരോപിച്ചാണ് ഇരുവരെയും കൊല്ലുന്നത്. 2006 ൽ പ്രജാപതി എന്ന സൊഹറാബുദ്ദീന്റെ കൂട്ടാളിയേയും ഗുജറാത്ത് പോലീസിലെ ഭീകര വിരയദ്ധ സേന കൊലപെടുത്തി. കൊലപാതകങ്ങൾ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പരാതിയെ തുടർന്ന് 2010 ൽ കേസ് സി ബി ഐ ഏറ്റെടുത്തു. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമുത് ഷായും, മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഗട്ടാരിയയും ഗുജറാത്ത് ഭീകര വിരുദ്ധ സേന അംഗങ്ങളായ ടി ജി വൻസാര, രാജ്കുമാർ പാണ്ഡ്യ, ദിനേശ് എം എഎൻ, വിപുൽ അഗർവാൾ തുടങ്ങിയവരേയും സി ബ ഐ പ്രതിചേർത്തു.

2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷം, മുബൈ യിലെ പ്രത്യേക സി ബു.ഐ കോടതി അമിത് ഷാ യെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി.2017 നവംബർ ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. കുറ്റപത്രത്തിൽ സി ബി ഐ മുന്നോട്ടു വച്ച 700 സാക്ഷികളിൽ 210 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. ഇതിൽ 92 പേർ വിവാരണകിടെ മൊഴി മാറ്റി പറഞ്ഞു.ഇതു മൂലം അമിത് ഷാ ഉൾപെടെ 16 ,പ്രതികളാണ് കുറ്റവിമുക്തരാക്കപെട്ടത്. ഇതിനു ശേഷമാണ് വിചാരണ പൂർത്തിയാക്കി, വിധി പറയാനായി പ്രത്യേക സി ബി ഐ കോടതി മാറ്റി വച്ചത്. വിചാരണ കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ ദുരൂഹ മരണം കൊണ്ടും കേസ് വാർത്തകളിലിടം നേടി. ഏറ്റവും ഒടുവിൽ കേസിലെ സൂപ്രധാനമായ രണ്ട് സാക്ഷികൾ തങ്ങളെ വീണ്ടും വുസ്തരിക്കണം എന്നാവശ്യപെട്ട് കോടതിക്കു മുന്നിലെത്തി. ഇവരുടെ വാദം വീണ്ടും കേൾക്കണമോ എന്ന കാര്യം കോടതി ഇന്ന് തീരുമാനിക്കും. വീണ്ടും കേൾക്കണമെന്നാണ് കോടതിയുടെ തീരുമാനം എങ്കിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റും. ഇല്ലെങ്കിൽ ഇന്ന് വിധി പ്രസ്ഥാവനം നടക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top