തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കുന്നു

thomas paul ramban arrested and removed by police

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കഴിഞ്ഞ 26 മണിക്കുറിലധികമായി നിലനിന്ന നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ താൽകാലിക വിരാമം.
ഒരു ദിവസത്തിലധികം പള്ളി പരിസരത്ത് കാറിൽ കഴിച്ചുകൂട്ടിയ റമ്പാനെ 3 മണിയോടെ മെഡിക്കൽ സംഘം പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. പള്ളിയിൽ ബലപ്രയോഗം നടത്തില്ലെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്മാറാൻ റമ്പാൻ തയ്യാറായിരുന്നില്ല. കോടതി വിധി നടപ്പാക്കും വരെ പള്ളി പരിസരത്ത് തന്നെ തുടരുമെന്ന് റമ്പാൻ നിലപാടെടുത്തിരുന്നു. എന്നാൽ ഒടുവിൽ പൊലീസിന് വഴങ്ങി പിന്മാറ്റം. ഇതോടെ ഒന്നര ദിവസത്തിലധികമായി പള്ളിയിൽ സംഘടിച്ച് പ്രതിഷേധിച്ചിരുന്ന യാക്കോബായ വിശ്വാസികളും പിൻവാങ്ങി.

തോമസ് പോൾ റമ്പാനെ പളളിയിൽ പ്രവേശിപ്പിക്കില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. ചർച്ചയിലുടെ പ്രശ്‌ന പരിഹാരത്തിന് അവസരമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേ സമയം നിയമ പോരാട്ടം തുടരാനാണ് ഓർത്തഡോക്‌സ് പക്ഷത്തിന്റെ തീരുമാനം

ഇന്നലെ ഉച്ച മുതൽ വൈദികൻ പള്ളിയ്ക്ക് പുറത്ത് തുടരുകയാണ്. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറത്ത് യാക്കോബാ വിശ്വാസികൾ പ്രതിഷേധമറിയച്ച് തടിച്ച് കൂടിയിരിക്കുകയാണ്. കനത്ത പോലീസ് സുരക്ഷയിലാണ് ഇദ്ദേഹത്തിന്റെ വാഹനം. പുറത്ത് ഇറങ്ങരുതെന്ന് പോലീസ് വൈദികന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് റമ്പാൻ. താൻ ചെയ്യുന്നത് തെറ്റാണെങ്കിൽ പോലീസിന് തന്നെ അറസ്റ്റ് ചെയ്യാമെന്നാണ് റമ്പാന്റെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top