വേദാന്ത പ്ലാന്റിന് കോടതിയുടെ തിരിച്ചടി; അനുമതി തടഞ്ഞു

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. വിവാദ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി മദ്രാസ് ഹൈക്കോടതി തടഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തക ഫാത്തിമ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top