Advertisement

ചുള്ളന്‍ കോളേജ് വിദ്യാര്‍ത്ഥിയായി ധര്‍മ്മജന്‍; ‘സകലകലാശാല’യിലെ പുതിയ ഗാനം

December 21, 2018
Google News 1 minute Read

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ധര്‍മ്മജന്‍ ബോള്‍ഗാട്ടി ചുള്ളന്‍ കോളേജ് വിദ്യാര്‍ത്ഥിയായെത്തുന്ന തകര്‍പ്പന്‍ ഗാനം ശ്രദ്ധേയമാകുന്നു. കലാലയങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ‘സകലകലാശാല’യിലേതാണ് ഈ ഗാനം. കോളേജ് കോമഡി എന്റര്‍ടെയ്‌നറായ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ കൂടിയാണ്.

ചിത്രത്തിലെ ‘വമ്പുവേണ്ട…’ എന്നു തുടങ്ങുന്ന ഗാനത്തിലാണ് ധര്‍മ്മജന്റെ തകര്‍പ്പന്‍ പ്രകടനം. ഗാനരംഗത്ത് ധര്‍മ്മജന്റെ നൃത്തരംഗങ്ങളുമുണ്ട്. വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാജി മുത്തേടനാണ് നിര്‍മ്മാണം. അബാം മൂവീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂര്‍ തന്നെയാണ്. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരഞ്ജന്‍, മാനസ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here