താലി കെട്ടുന്നത് അമ്മയ്ക്ക് കാണണം; ആശുപത്രിയില്‍വച്ചൊരു മിന്നുകെട്ട്: വീഡിയോ

പലതരം വിവാഹങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത് ലളിതമായൊരു വിവാഹച്ചടങ്ങുകളാണ്. കോടികള്‍ മുടക്കിയുള്ള ഓഡിറ്റോറിയത്തിലോ മണ്ഡപത്തിലോ ഒന്നുമല്ല ഈ വിവാഹം നടന്നത്. ഒരു ആശുപത്രിയാണ് ഈ വിവാഹത്തിന് വേദിയായത്.
ആശുപ്രതിയില്‍ രോഗിയായി കിടക്കുന്ന അമ്മയ്ക്ക് കൂടി വിവാഹം കാണണമെന്ന് ആഗ്രഹം അറിയിച്ചപ്പോള്‍ മകന്‍ വിവാഹം ആശുപത്രിയില്‍വച്ച് നടത്തുകയായിരുന്നു. ‘താലി കെട്ടുന്നത് അമ്മക്ക് കൂടി കാണണമെന്ന് പറഞ്ഞപ്പോള്‍ തന്റെ കല്യാണം ആശുപത്രിയില്‍ വെച്ചാക്കിയ ഈ സഹോദരന് ബിഗ് സല്യൂട്ട്’ എന്ന ചെറു കുറിപ്പോടെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
എന്നാല്‍ ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഏത് സ്ഥലത്തുനിന്നാണെന്നോ വീഡിയോയില്‍ ഉള്ളവര്‍ ആരൊക്കെയാണെന്നോ വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here