‘വനിതാ മതില്‍’; ക്ഷണിച്ചാല്‍ ആലോചിക്കാമെന്ന് സീറോ മലബാര്‍ സഭ

cardinal mar alancheri

വനിതാ മതിലില്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് ക്ഷണിച്ചാല്‍ ആലോചിക്കാമെന്ന് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കി. വനിതാ മതിലിനെതിരെ സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top