എം പാനൽ ജീവനക്കാരുടെ പ്രശ്‌നം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചു നടപടി സ്വീകരിക്കും; മന്ത്രി എ.കെ.ശശീന്ദ്രൻ

ak saseendran

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എം പാനൽ ജീവനക്കാരുടെ പ്രശ്‌നം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചു നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ.
പി. എസ്.സി നിയമനം പൂർത്തിയായതിനു ശേഷം വരുന്ന തസ്തികകളിൽ നിയമനം സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ നടത്താൻ കെ.എസ്.ആർ.ടി.സി എം.ഡിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷനിലെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ എണ്ണം സംബന്ധിച്ചും നിയമനങ്ങൾ സംബന്ധിച്ചും പഠനം നടത്താൻ സമിതിയെ നിയമിക്കും. സമരരംഗത്തുള്ള എം പാനൽ ജീവനക്കാർ സമരത്തിൽ നിന്നും പിന്മാറണമെന്നും ഗതാഗത വകുപ്പ് മന്ത്രി അഭ്യർഥിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top