മടങ്ങുന്നത് പോലീസിന് സുരക്ഷ ഒരുക്കാന്‍ തയ്യാറാത്തതിനാല്‍; വീണ്ടും വരും: സെല്‍വി

ശബരിമല ദര്‍ശനം നടത്താതെ തങ്ങള്‍ തിരിച്ച് പോകുന്നത് പോലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താനാകില്ലെന്ന് പോലീസ് നിലപാട് എടുത്തതിലാനാണെന്ന് മനിതി സംഘ നേതാവ് സെല്‍വി 24നോട്. ശബരിമല ദര്‍ശനം നടത്താന്‍ പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുമെന്നും സെല്‍വി വ്യക്തമാക്കി. തങ്ങള്‍ സ്ട്രോംഗ് ആയിരുന്നു, പോലീസിന്റെ ഉറപ്പിലാണ് തങ്ങള്‍ എത്തിയത്. എന്നാല്‍ പ്രതിഷേധക്കാരുടെ മുന്നില്‍ എത്തിയതോടെ പോലീസ് പിന്‍വാങ്ങുകയാണ് ഉണ്ടായതെന്നും സെല്‍വി വ്യക്തമാക്കി. ദര്‍ശനം നടത്താതെ തമിഴ്നാട്ടിലേക്ക് തിരിച്ച് മടങ്ങില്ലെന്നാണ് സെല്‍വി പറഞ്ഞത്.
എന്നാല്‍ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ പാതി വഴിയില്‍ മടങ്ങുന്നവരല്ല മനിതി. അത് കൊണ്ട് മരിച്ചാലും ദര്‍ശനം എന്ന ലക്ഷ്യത്തില്‍ നിന്ന് മടങ്ങില്ലെന്ന് സെല്‍വി വ്യക്തമാക്കി. ഇവരെ നിലയ്ക്കലേക്ക് മാറ്റിയതിന് ശേഷം രണ്ട് തവണ അനുരഞ്ജന ചര്‍ച്ചകള്‍ പോലീസ് നടത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് ചര്‍ച്ചയിലും മടങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മനിതി സംഘം. എന്നാല്‍ പോലീസിന്റെ സഹായത്തോടെ സന്നിധാനത്തേക്ക് പോകാന്‍ പറ്റില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് മടങ്ങാന്‍ നിര്‍ബന്ധിതരായത് എന്നാണ് സെല്‍വി വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here