വാജ്‌പേയിയുടെ സ്മരണാർഥം കേന്ദ്ര സർക്കാർ 100 രൂപാ നാണയം പുറത്തിറക്കി

അന്തരിച്ച മുൻപ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ സ്മരണാർഥം കേന്ദ്ര സർക്കാർ 100 രൂപാ നാണയം പുറത്തിറക്കി. നാണയത്തിൽ വാജ്‌പേയിയുടെ ചിത്രത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാമാണ് നാണത്തിന്റെ ഭാരം. വാജ്‌പേയി ജനിച്ച വർഷം മരിച്ച വർഷവും നാണയത്തിൽ നൽകിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അതികായനായിരുന്നു വാജ്‌പേയി എന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

2018 ഓഗസ്റ്റ് 14 നാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ വാജ്‌പേയി അന്തരിച്ചത്. മൂന്ന് തവണയായി ആറ് വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാറിന്റെ വിദേശമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ല്‍ ഭാരത്‌രത്‌ന പുരസ്‌കാരം ലഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top