മനിതിയുടെ പദ്ധതി പൊളിച്ചത് പോലീസാണെന്ന് അമ്മിണി

ammini

മനിതിയുടെ പദ്ധതി പൊളിച്ചത് പോലീസാണെന്ന് വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് അമ്മിണി ട്വന്റിഫോറിനോട്. കഴിഞ്ഞ ദിവസം അമ്മിണിയുടെ ശബരിമല സന്ദര്‍ശനം പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പോലീസിനും സര്‍ക്കാറിനും എതിരെ ആരോപണങ്ങളുമായി അമ്മിണി രംഗത്ത് എത്തിയിരിക്കുന്നത്.

പോലീസ് നാടകം കളിച്ച്  സ്ത്രീകളെ അപമാനിക്കുകയാണ് ഉണ്ടായത്.  നവോത്ഥാനത്തിനൊപ്പം നിൽക്കുന്ന സർക്കാരിന് അപമാനകരമാണിത്.  കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മനീതിക്കൊപ്പം ചേരാൻ പോലീസ് സമ്മതിച്ചില്ല. പോലീസ് സംഘപരിവാറിനൊപ്പം ചേരുകയാണ്.
തന്നെ എരുമേലിയിൽ വച്ച് പോലീസ് തന്നെ പിന്തിരിപ്പിച്ചു. കടകംപള്ളിയ്ക്കും ശ്രീധരൻ പിള്ളയ്ക്കുംതീറെഴുതിയതല്ല ശബരിമല. ശരണം വിളി ബി.ജെ പി മുദ്രാവാക്യമാക്കി. ആചാര ലംഘനം നടന്നാല്‍ അടച്ചിടാന്‍ തന്ത്രിയുടെ വീടല്ലല്ലോ അതെന്നും അമ്മിണി ചോദിച്ചു. അയ്യപ്പൻ മ ല യ ര ൻ കൂട്ടത്തിന്റെ ശാസ്താവാണ്. ദൈവത്തെ കട്ടെടുത്തതാണ് ബോർഡ്.  കോടതി വിധി നടപ്പാക്കാൻ കഴിയാത്ത സർക്കാരിന്റെ വനിതാ മതിലിൽ അർത്ഥമില്ല.
എന്തിനാണിങ്ങനെ മതിൽ. ശബരിമലയിലാണ് വനിതാ മതിൽ വേണ്ടിയിരുന്നത്. സ്ത്രീകൾക്കു വേണ്ടി മാത്രം എന്തിനാണ് മതിൽ.  പോലീസ് സംരക്ഷണം നൽകാം എന്ന് എസ്.പി.ഉറപ്പ് നൽകിയിരുന്നു, ആ ഉറപ്പിന്മേലാണ് വന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ ശബരിമലയിൽ പോകും. ഇനി പോലീസിനുവീഴ്ച വന്നാൽ പ്രക്ഷോഭം നടത്തുമെന്നും അമ്മിണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top