രഥയാത്രക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും

amit shaaaa

പശ്ചിമ ബംഗാളിൽ രഥയാത്രക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. സമുദായിക സംഘർഷം ഉണ്ടാകുമെന്ന ബംഗാൾ സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കൊൽക്കത്ത ഹൈക്കോടതി യാത്രക്ക് അനുമതി നിഷേധിച്ചത്.

രഥയാത്രക്ക് മമത സര്‍ക്കാര്‍ ആദ്യം അനുമതി നിഷേധിച്ചു. എന്നാല്‍, ബിജെപി കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. പക്ഷേ, കൊല്‍ക്കത്ത സിംഗിള്‍ ബെഞ്ചിന്റെ വിധി പിന്നീട് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top